Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേലക്കരയിലെ റോഡുകളുടെ...

ചേലക്കരയിലെ റോഡുകളുടെ പുനരുദ്ധാരണം: എം.എല്‍.എ യോഗം വിളിച്ചു

text_fields
bookmark_border
ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തിലെ മുള്ളൂര്‍ക്കര -വരവൂര്‍ പൊതുമരാമത്ത് റോഡ്‌ (5.5കോടി) ചെറുതുരുത്തി-പൊന്ന ാനി റോഡിലെ ചെറുത്തുരുത്തി ചുങ്കം മുതല്‍ ഒലിച്ചി ഡാം വരയുള്ള ഭാഗം (12.67 കോടി), ചിറ്റണ്ട- തലശ്ശേരി റോഡ്‌ (2 കോടി) എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി എം.എല്‍.എ യു.ആര്‍. പ്രദീപ്‌ എൻജിനീയര്‍മാരുടെയും കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍. എന്നീ വകുപ്പുകളിലെ എൻജിനീയര്‍മാരുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരുടെയും യോഗം വിളിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് സര്‍വേ നടത്തി അതിര്‍ത്തി നിശ്ചയിക്കുന്നതിനും, വീതി കൂട്ടുന്നതിൻെറ ഭാഗമായി ആവശ്യമായ സ്ഥലത്തെ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനും, ബി.എസ്.എന്‍.എല്‍ കേബിളുകളും വാട്ടര്‍ അതോറിറ്റി, പൈപ്പുകളും ആവശ്യമായിടത്ത് മാറ്റി സ്ഥാപിക്കുന്നതിനും തിരുമാനിച്ചു. ഈ മൂന്നു റോഡ് പ്രവൃത്തികളും ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എഗ്രിമൻെറ് വെച്ചവയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ അബ്്ദുൽ സലാം, വിജയലക്ഷ്മി, പത്മജ സുലൈമാന്‍ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story