Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിറ്റാട്ടുകര കമ്പിടി...

ചിറ്റാട്ടുകര കമ്പിടി തിരുനാൾ ആഘോഷം

text_fields
bookmark_border
പാവറട്ടി: ചിറ്റാട്ടുകര സൻെറ് െസബാസ്റ്റ്യൻ ദേവാലയത്തിലെ 250ാം കമ്പിടി തിരുനാൾ ആഘോഷം ഞായറാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിൻെറ ഭാഗമായി വിവിധ കാരുണ്യ പദ്ധതികൾ നടപ്പാക്കും. മംഗല്യനിധി പദ്ധതിയുടെ ഭാഗമായി അഞ്ച് യുവതികളുടെ വിവാഹത്തിന് ഒരുലക്ഷം രൂപ വീതം നൽകും. ഇടവകക്കുള്ളിലെ അർഹരായവർക്ക് ഒരുവർഷം 1000 രൂപ പെൻഷൻ നൽകും. എടക്കളത്തൂരിലുള്ള അഗതി മന്ദിരത്തിലേക്ക് പൊതിച്ചോർ നൽകും. തിരുനാൾ ആരംഭ ദിവസമായ ഞായറാഴ്ച വൈകിട്ട് 7.30ന് പ്രതിമാസ പെൻഷൻ പദ്ധതി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടർന്ന് ചിറ്റാട്ടുകര പാരിഷ് ഗവ. എംപ്ലോയീസ് അസോസിയേഷൻെറ ഇൻസ്ട്രുമൻെറൽ ഫ്യൂഷൻ നടത്തും. തിങ്കളാഴ്ച രാത്രി 7.30ന് ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓൺ ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കും. കരുണ്യ വിവാഹസഹായ പദ്ധതി കൽദായ സുറിയാനി സഭ മെത്രാപ്പൊലീത്ത മാർ അപ്രേം ഉദ്ഘാടനം ചെയ്യും. സമൂഹ ദിവ്യബലിക്ക് മെത്രാൻ ജോർജ് പാനികുളം മുഖ്യകാർമികനാകും. തുടർന്ന് വേസ്പര, തിരുസ്വരൂപം എഴുന്നള്ളിപ്പ് എന്നിവ നടക്കും. തിരുനാളിൻെറ പ്രധാന ദിവസമായ ചൊവ്വാഴ്ച മറ്റ് പ്രധാന തിരുകർമങ്ങൾ നടക്കുമെന്ന് ചെയർമാൻ വികാരി ആൻറണി ചിറ്റിലപ്പിള്ളി, അസി. വികാരി ഡിക്സൺ കൊളമ്പറത്ത്, കൺവീനർ വർഗീസ് മാനത്തിൽ, പി.ഡി. ജോസ്, എ.ഡി. സാജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story