Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:00 AM IST Updated On
date_range 2 Jan 2020 5:00 AM ISTപുതുവത്സര ആഘോഷത്തിനിടെ സംഘർഷം: മൂന്ന് പേർക്ക് പരിക്ക്
text_fieldsbookmark_border
വാടാനപ്പള്ളി: പുതുവത്സര ആഘോഷത്തിൽ രാത്രി പൊക്കാഞ്ചേരി ബീച്ചിലെ സ്വകാര്യ റിസോർട്ടിലുണ്ടായ ബഹളം അന്വേഷിക്കാൻ പോയ മൂന്ന് സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർക്ക് നേരെ ആക്രമണം. മദ്യക്കുപ്പികൊണ്ട് തലക്ക് അടിയേറ്റ നിലയിൽ സി.പി.ഐ അംഗങ്ങളായ നെടിയമ്പത്ത് സുരേഷ് (35), രാമന്ത്രവീട്ടിൽ ആർ.എം. നവീൻ (24), കരീപ്പാടത്ത് വീട്ടിൽ സാഗർ (20) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുവത്സര ആഘോഷത്തിൻെറ ഭാഗമായി രാത്രി സ്വകാര്യ റിസോർട്ടിലുണ്ടായ ബഹളം രാത്രി 1.30 കഴിഞ്ഞിട്ടും തുടർന്നതോടെ നാട്ടുകാർക്ക് ശല്യമായി. സമീപവാസികളായ സി.പി.ഐ പ്രവർത്തകർ അന്വേഷിക്കാൻ ഇവിടെ എത്തിയതോടെ സംഘം പിറകിൽനിന്ന് മദ്യക്കുപ്പിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയിലുള്ളവർ പറഞ്ഞു. തലക്കാണ് മുറിവേറ്റത്. റിസോർട്ടിൻെറ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. ഇരിപ്പിട കേന്ദ്രവും കത്തിച്ച നിലയിലണ്. 16ലധികം പേരുണ്ടായിരുന്നുവെന്നും ഇവരിൽ മൂന്ന് പേരെ കണ്ടാൽ അറിയാമെന്നും പരിക്കേറ്റവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story