Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:00 AM IST Updated On
date_range 2 Jan 2020 5:00 AM ISTലഹരിമുക്ത പ്രതിജ്ഞയെടുത്ത് പുതുവത്സരാഘോഷം
text_fieldsbookmark_border
മതിലകം: ദീപം തെളിച്ച് . കയ്പമംഗലം നിയോജക മണ്ഡലത്തിലായിരുന്നു വേറിട്ട പുതുവത്സര ആഘോഷം. വിമുക്തി പദ്ധതി, സ്വരക ്ഷസമിതി എന്നിവയുടെ സഹകരണത്തോടെ പുന്നക്ക ബസാർ ആർ.എ.കെ ഓഡിറ്റോറിയത്തിൽ നടത്തിയ ലഹരിമുക്ത പുതുവത്സരാഘോഷം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. രാത്രി പത്ത് മുതൽ ഒഴുകിയെത്തിയ ജനത്തിന് മുന്നിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തും കലാരൂപങ്ങളുടെ ആവിഷ്കാരം നടത്തി. കലക്ടർ എസ്. ഷാനവാസ്, തൃശൂർ റൂറൽ എസ്.പി എ.എൻ. വിജയകുമാർ, എക്സൈസ് കമീഷണർ പി.എസ്. സനു, സംവിധായകൻ അമ്പിളി, നടൻ ഷൈജൻ ശ്രീവത്സം, ശിൽപി ഡാവിഞ്ചി സുരേഷ് തുടങ്ങിയവർ വേദിയിലെത്തി. രാത്രി 12ഓടെ പാണ്ടിമേളം തുടങ്ങിയതോടെ ജനാവലി ആവേശക്കൊടുമുടിയിലായി. ഇ.ടി. ടൈസൺ എം.എൽ.എ പ്രത്യേകം തയാറാക്കിയ പ്രകൃതിവിളക്കിൽ തിരിനാളം തെളിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.ജി. സുരേന്ദ്രൻ, സൗദ നാസർ, ബൈന പ്രദീപ്, ടി.വി. സുരേഷ് ബാബു, പ്രസാദിനി മോഹൻ, എ.പി. ആദർശ്, കെ.കെ. സച്ചിത്ത് എന്നിവർ അവരവരുടെ പഞ്ചായത്തിനായി തയാറാക്കിയ വിളക്കുകൾ തെളിച്ചു. വിമുക്തസന്ദേശം ഉൾക്കൊള്ളുന്ന പ്രതിജ്ഞ എം.എൽ.എ ചൊല്ലിക്കൊടുത്തു. മണ്ഡലത്തിലെ പ്രമുഖ കലാകാരന്മാരെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, ബി.പി.ഒ ടി.എസ്. സജീവൻ, എം.കെ. സൈഫുദ്ദീൻ, സുനിത മേപ്പറത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story