Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണഘടന സംരക്ഷണ റാലി

ഭരണഘടന സംരക്ഷണ റാലി

text_fields
bookmark_border
അഴീക്കോട്: ഐ.എം.യു.പി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിൻെറ 'നൈതികം' പദ്ധതിയുടെ ഭാഗമായി കുട്ടികൾ ഭരണഘടന സംരക്ഷണറാലി നടത്തി. പൗരത്വ ഭേദഗതി നിയമത്തിൻെറ പശ്ചാത്തലത്തിൽ ഭരണഘടനയിൽ ഉൾക്കൊള്ളുന്ന ജനാധിപത്യത്തിനും മതനിരപേക്ഷ കാഴ്ചപ്പാടിനും വിരുദ്ധമായ എല്ലാ നിയമങ്ങളും നിരാകരിക്കണമെന്ന ആഹ്വാനവുമായാണ് റാലി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അവകാശങ്ങൾ ഉൾക്കൊള്ളിച്ച് രൂപവത്കരിച്ച ഭരണഘടനയുടെ പ്രകാശനവും നടത്തി. പി.ടി.എ പ്രസിഡൻറ് നൗഷാദ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് പി.എം. മനാഫ്, പ്രധാനാധ്യാപിക എൻ.എം. ഷൈജ, മാതൃസംഗമം പ്രസിഡൻറ് നിഷ ഹാരിസ്, സ്റ്റാഫ് സെക്രട്ടറി ടി.എം. നാസർ, ഇ.ഐ. അസ്്ലം, പ്രജീഷ്, ഇ.എ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story