Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2019 5:00 AM IST Updated On
date_range 27 Dec 2019 5:00 AM ISTപതിവ് തെറ്റിയില്ല, പിതാവിനുള്ള സമ്മാനപ്പൊതിയുമായി ചേരമാൻ മസ്ജിദ്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പതിറ്റാണ്ടിൻെറ പതിവ് തെറ്റിക്കാതെ കോട്ടപ്പുറം രൂപത മെത്രാനുള്ള ക്രിസ്മസ് സമ്മാനവുമായി ഇത്തവണയും ചേരമാൻ ജുമാ മസ്ജിദ് ഭാരവാഹികൾ അരമനയിലെത്തി. ചേരമാൻ ജുമാ മസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യൂം തുടങ്ങിയവരാണ് ക്രിസ്മസ് ദിനത്തിൽ ബിഷപ്പിനെ സന്ദർശിച്ചത്. ആഘോഷവേളകളിലെ പരസ്പര സന്ദർശനം സമൂഹത്തിൽ സമാധാനത്തിനും ശാന്തിക്കും കാരണമാകുമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. ബഹുസ്വരതയെയും മതേതരത്വത്തെയും പരിപോഷിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ചേരമാൻ മസ്ജിദ് നടത്തുമെന്ന് മഹല്ല് ഇമാമും അറിയിച്ചു. അരമനയിൽ മഹല്ല് പ്രതിനിധികൾക്ക് ഊഷ്മള സ്വീകരണം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story