Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2019 4:59 AM IST Updated On
date_range 22 Dec 2019 4:59 AM ISTഎൻജിനീയർമാരെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന പരാതി: വിശദ അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
text_fieldsbookmark_border
എൻജിനീയർമാരെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന പരാതി: വിശദ അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം തിരുവനന്തപുരം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ധനം നിറക്കാൻ നിയോഗിച്ച മൂന്ന് എൻജിനീയർമാരെ വ്യാജമായി കഞ്ചാവ് കേസിൽ കുടുക്കിയെന്ന പരാതിയിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണർക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശം നൽകി. കഴിഞ്ഞ ജൂൺ 15നാണ് എൻജിനീയർമാരുടെ താമസസ്ഥലത്തുനിന്ന് കഞ്ചാവ് കണ്ടെത്തിയതായി കാണിച്ച് എക്സൈസ് കേസെടുത്തത്. തെറ്റുചെയ്തവരെ സംരക്ഷിക്കുകയോ തെറ്റായ രീതിയിലുള്ള പ്രവർത്തനങ്ങൾ മറച്ചുപിടിക്കുകയോ ചെയ്യുന്ന ഒരു നിലപാടും സർക്കാറിൻെറ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story