Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2019 5:01 AM IST Updated On
date_range 15 Dec 2019 5:01 AM ISTപൗരത്വ ഭേദഗതി ബിൽ പിൻവലിക്കണം
text_fieldsbookmark_border
പെരുമ്പിലാവ്: രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കടവല്ലൂർ നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. സി.പി.എം ഏരിയ സെക്രട്ടറി എം.എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. പി.ഐ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.ജയൻ എന്നിവർ സംസാരിച്ചു. എം.എം.നൗഷാദ് സ്വാഗതവും കെ.ഡി. പ്രവീൺ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story