Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടൽ ആൻഡ്​...

ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​സ്​ അസോ. പൊതുയോഗം

text_fields
bookmark_border
പെരുമ്പിലാവ്: ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്സ് അസോസിയേഷൻ പെരുമ്പിലാവ് മേഖല വാർഷിക പൊതുയോഗം കടവല്ലൂർ പഞ്ചായത്ത് വൈസ ് പ്രസിഡൻറ് കെ.ഇ. സുധീർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പെരുമ്പിലാവ് മേഖലയിലെ അനധികൃത ൈകയേറ്റം ഒഴിപ്പിക്കാനുള്ള ഹൈകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സി. ബിജുലാൽ, ടി.എ. ഉസ്മാൻ, ലോകനാഥൻ, ജയൻ, മുഹമ്മദലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രേരാജ് ചൂണ്ടലാത്ത് (പ്രസി.), കെ.എ. അഷ്റഫ് (സെക്ര.), ജിമോൻ (ട്രഷ.). പൊലീസ് സ്റ്റേഷനിൽ സ്നേഹം വിതറി കുരുന്നുകൾ പെരുമ്പിലാവ്: ചാലിശേരി ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ കുരുന്നുകളെ കൊണ്ട് നിറഞ്ഞ്കവിഞ്ഞു. ശിശുദിനത്തിൽ ഓടിച്ചാടി നടന്ന അവർ സ്റ്റേഷനിലാകെ സന്തോഷം പരത്തി. വിവിധ ആവലാതികളുമായി എത്തിയവരും ജോലി സമ്മർദത്തിലൂടെ കടന്ന്പോകുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പിഞ്ചോമനകളുടെ സാന്നിധ്യം പിരിമുറക്കം കുറച്ചു. പെരുമണ്ണൂർ എസ്.ആർ.വി സ്കൂൾ, ചാലിശേരി മെറിഡിയൻ സ്കൂൾ, അറക്കൽ, ചാലിശേരി അംഗൻവാടികളിൽ നിന്നായി നൂറ്റി അമ്പതോളം കുട്ടികളാണ് എത്തിയത്. ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് നാരങ്ങ വെള്ളവും മധുര വിതരണവും നടന്നു. ചാച്ചാജിയായി വന്ന ഏറ്റവും പ്രായ കുറഞ്ഞ കുരുന്നിന് പൂക്കൾ നൽകി. പാരലൽ കോളജ് മുൻ അധ്യാപകൻ കൂടിയായ എസ്.ഐ അനിൽ മാത്യുവിൻെറ ചോദ്യങ്ങൾക്ക് ഉടനടി മറുപടി നൽകിയ കുരുന്നുകൾ സ്റ്റേഷനിലെ താരങ്ങളായി. പൊലീസ് സ്റ്റേഷൻെറ പ്രവർത്തനത്തെക്കുറിച്ച് അവർ ചോദിച്ചറിഞ്ഞു. വ്യക്തി ജീവിതത്തിൽ പിന്തുടരേണ്ട നല്ല ശീലങ്ങളെപ്പറ്റി കുട്ടികൾക്ക് പറഞ്ഞ്കൊടുത്തു. എല്ലാവർക്കും നന്ദിയും സ്നേഹം പകർന്നാണ് അവർ മടങ്ങിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ്, സിവിൽ പൊലീസ് ഓഫിസർ ശശി നാരായണൻ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ രതീഷ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. അധ്യാപക നിയമനം പെരുമ്പിലാവ്: ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ഹിസ്റ്ററി (സീനിയർ), സംസ്കൃതം (ജൂനിയർ), കമ്പൂട്ടർ സയൻസ് (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10ന് നടക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ ഗീതാ ജോസഫ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story