Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:00 AM IST Updated On
date_range 17 Nov 2019 5:00 AM ISTകിലയിൽ മാർക്ക്ദാനം: പത്താം റാങ്കുകാരിയെ ഒന്നാം റാങ്കുകാരിയാക്കി
text_fieldsbookmark_border
തൃശൂർ: തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തന പരിശീലനം നൽകുന്ന തദ്ദേശഭരണവകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യ ൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിലും (കില) മാർക്ക്ദാന വിവാദം. അസി. ലൈബ്രേറിയൻ തസ്തികയിൽ നിയമനം നൽകിയത് 10ാം റാങ്കുകാരിയെ ഒന്നാം റാങ്കുകാരിയാക്കിയെന്നാണ് ആക്ഷേപം. ടെസ്റ്റ് കഴിഞ്ഞ് ഇൻറർവ്യൂവിലാണ് വഴിവിട്ട് മാർക്ക് ദാനം നൽകി പത്താംറാങ്ക് കാരിയെ ഒന്നാം റാങ്ക്കാരിയാക്കിയത്. 22 മാർക്കാണ് ഇൻറർവ്യൂവിൽ അനുവദിച്ചത്. ലൈബ്രേറിയൻ തസ്തികയുടെ യോഗ്യതയുള്ള മൂന്ന് പേരെ തഴഞ്ഞാണ് അസി. ലൈേബ്രറിയൻ തസ്തികയിലേക്ക് മതിയായ യോഗ്യതയോ പരിജ്ഞാനമോ ഇല്ലാത്തയാളെ നിയമിച്ചതെന്ന് പറയുന്നു. എഴുത്തുപരീക്ഷയിൽ ഒന്നാമതെത്തിയയാൾക്ക് അഭിമുഖ പരീക്ഷയിൽ 11 മാർക്കാണ് ലഭിച്ചത്. അഭിമുഖത്തിൽ രണ്ട് പേർക്കാണ് 20 മാർക്കിന് മുകളിൽ നൽകിയതെന്നതാണ് ശ്രദ്ധേയം. എഴുത്തുപരീക്ഷയിൽ 44.81 മാർക്ക് വീതം ലഭിച്ച ഒമ്പത്, പത്ത് റാങ്കുകളിലുള്ളവർക്കാണിത്. ഇതിൽ തന്നെ പത്താംറാങ്ക്കാരിക്കാണ് 22 മാർക്ക് അഭിമുഖത്തിൽ നൽകി ഒന്നാം റാങ്കുകാരിയാക്കി നിയമനം നൽകിയത്. സെപ്റ്റംബർ മൂന്നിന് തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖ പരീക്ഷ. ഇക്കഴിഞ്ഞ രണ്ടിന് നടന്ന കിലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിയമന അജണ്ട പരിഗണിക്കുകയും ചെയ്തു. കിലയിലെ നിയമനങ്ങൾ പി.എസ്.സി വഴിമാത്രമേ പാടുള്ളൂ എന്നാണ് ചട്ടം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് നിയമനമെന്ന ആക്ഷേപവുമായി കില സേവ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story