Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൻഷൻകാരുടെ പ്രശ്നം...

പെൻഷൻകാരുടെ പ്രശ്നം പാർലമെൻറിൽ ഉന്നയിക്കും- എം.പി

text_fields
bookmark_border
പെൻഷൻകാരുടെ പ്രശ്നം പാർലമൻെറിൽ ഉന്നയിക്കും- എം.പി തൃശൂർ: ഇ.പി.എഫ് പെൻഷൻകാരുടെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കണമെന്നും വാർധക്യ പെൻഷൻ ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് 1200 രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പെൻഷൻ ദിനത്തിൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഇ.പി.എഫ് പെൻഷൻകാരുടെ പ്രശ്നങ്ങൾ പാർലമൻെറിൽ വിഷയം ഉന്നയിക്കുമെന്ന് എം.പി പറഞ്ഞു. ജില്ല പ്രസിഡൻറ് കെ. രാമനാഥൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ കമ്മിറ്റിയംഗം ടി.വി. ചന്ദ്രമോഹൻ, സി.ഐ.ടി.യു വൈസ് പ്രസിഡൻറ് കെ.എഫ്. ഡേവീസ്, ടി.യു.സി.ഐ സംസ്ഥാന പ്രസിഡൻറ് എം.കെ. തങ്കപ്പൻ, ബി.എം.എസ് ജില്ല പ്രസിഡൻറ് എ.സി. കൃഷ്ണൻ, പി.എഫ്.പി.എ സംസ്ഥാന ഭാരവാഹികളായ എം.ജി. വേണുഗോപാലൻ, ഇ.കെ. കൃഷ്ണൻ നായർ, ജോസ് പനയ്ക്കൽ, ചന്ദ്രൻ നായർ, എം.ജെ. ഡേവീസ്, ശാന്തകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story