Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:00 AM IST Updated On
date_range 17 Nov 2019 5:00 AM ISTപബ്ലിക് ലൈബ്രറി ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധം
text_fieldsbookmark_border
തൃശൂർ: കരാർ വ്യവസ്ഥകൾ പാലിക്കണമെന്നും വൃത്തിയുള്ള ശുചിമുറികൾ അടക്കം അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും ആവശ്യപ് പെട്ട് പബ്ലിക് ലൈബ്രറി ജീവനക്കാർ നടത്തിയ മൂന്നുദിവസത്തെ സൂചന പണിമുടക്ക് സമാപിച്ചു. ചർച്ചക്ക് തയാറാവാത്ത ലൈബ്രറി ഭരണസമിതിയുടെ നിലപാടിൽ ട്രേഡ് യൂനിയൻ സംഘടനകൾ പ്രതിഷേധിച്ചു. ചർച്ച നടത്തി പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാൻ ഭരണസമിതി തയാറാവണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സമാപന സമ്മേളനം കർഷക സംഘം ജില്ല കമ്മിറ്റി അംഗം കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ പി. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഹരി, അംഗങ്ങളായ രാമചന്ദ്രൻ, റോയി എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻറ്, ജോസഫ് മാളിയേക്കൽ, ജോ. സെക്രട്ടറി രാജീവ് ഗോപൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story