Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:00 AM IST Updated On
date_range 17 Nov 2019 5:00 AM ISTആകാശപ്പാതയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും- മന്ത്രി സുനിൽകുമാര്‍
text_fieldsbookmark_border
തൃശൂര്‍: നഗരത്തിൻെറ പ്രൗഢിക്ക് മാറ്റുകൂട്ടുന്ന ആകാശപ്പാതയുടെ നിര്‍മാണത്തിന് തുടക്കമായി. ശക്തന്‍ നഗറില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും ശിലാഫലക അനാഛാദനവും നിര്‍വഹിച്ചു. എട്ടു മാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി. നിരന്തരമായി പെയ്ത മഴ മൂലം അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ കിടക്കുന്ന റോഡുകള്‍ മഴ മാറിയാല്‍ ഒന്നര മാസം കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കാന്‍ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എഗ്രിമൻെറ് കരാറുകാരനായ മുഹമ്മദ് ബുഖാരിക്ക് മന്ത്രി സുനില്‍കുമാര്‍ കൈമാറി. മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു. അര്‍ബന്‍ പ്ലാനര്‍ പി.ജെ. റഹ്മത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീബ ബാബു, പി. സുകുമാരന്‍, ഡി.പി.സി അംഗം വര്‍ഗീസ് കണ്ടംകുളത്തി, മുന്‍ മേയര്‍ അജിത ജയരാജന്‍, കൗണ്‍സിലര്‍മാരായ കൃഷ്ണന്‍കുട്ടി, അനൂപ് ഡേവിസ് കാട, എം.എസ്. സമ്പൂര്‍ണ, കോര്‍പറേഷന്‍ സെക്രട്ടറി പി. രാധാകൃഷ്ണന്‍, എം.ജി. രാധാകൃഷ്ണന്‍, വി.എ. ഷംസുദ്ദീന്‍, ഡിറ്റോദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഓള്‍ഡ് പട്ടാളം - ശക്തന്‍ തമ്പുരാന്‍ നഗര്‍ റോഡ്, വെസ്്റ്റ് റിങ് റോഡ്, ശക്തന്‍ തമ്പുരാന്‍ നഗര്‍ റോഡ്, ശക്തന്‍ തമ്പുരാന്‍ ഹൈറോഡ് കണക്ഷന്‍ റോഡ് എന്നീ റോഡുകളെ ബന്ധിപ്പിച്ച് ശക്തനിലെ റൗണ്ട് എംബൗണ്ടിന് ചുറ്റും വൃത്താകൃതിയിലാണ് ആകാശപ്പാത നിര്‍മിക്കുന്നത്. റോഡ് നിരപ്പില്‍ നിന്ന് ആറു മീറ്റര്‍ ഉയരത്തില്‍ 279 മീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കുന്ന ആകാശപ്പാതയ്ക്ക് മൂന്ന് മീറ്റര്‍ വീതി ഉണ്ടായിരിക്കും. നാല് റോഡുകളിലും ഇരുവശങ്ങളിലുമുള്ള നടപ്പാതകളിലേക്ക് എട്ട് കവാടങ്ങളിലൂടെ രണ്ട് മീറ്റര്‍ വീതിയുള്ള പടവുകളിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യാം. 60 സൻെറി മീറ്റര്‍ വ്യാസമുള്ള 16 കോണ്‍ക്രീറ്റ് തൂണുകളാണ് ആകാശപ്പാതയെ താങ്ങി നിര്‍ത്തുന്നത്. സ്്റ്റീല്‍ സ്‌ക്വയര്‍ ഹോളോ സെക്ഷനുകള്‍ ഉപയോഗിച്ചാണ് സ്‌കൈവാക്കിൻെറ ചട്ടക്കൂട് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story