Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2019 5:00 AM IST Updated On
date_range 10 Nov 2019 5:00 AM ISTകുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാത ഉടൻ യാഥാർഥ്യമാക്കും -മന്ത്രി മൊയ്തീൻ
text_fieldsbookmark_border
എരുമപ്പെട്ടി: വടക്കാഞ്ചേരിയെയും കുന്നംകുളത്തെയും ബന്ധിപ്പിക്കുന്ന പാത ഉടൻ നവീകരിച്ച് സംസ്ഥാന പാതയായി യാഥാർ ഥ്യമാക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. എരുമപ്പെട്ടി സി.എച്ച്.സിയിൽ നിർമിച്ച പുതിയ വാർഡ് കെട്ടിടത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുന്നംകുളം നഗരവുമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണവും ഇതോടൊപ്പം പൂർത്തിയാക്കും. ബി.എം.ബി.സി നിലവാരത്തിൽ കാഞ്ഞിരക്കോട്, ചാത്തംകുളം റോഡുകളുടെ നവീകരണവും നടത്തുമെന്ന് മന്ത്രി അറിയിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. ഡി.പി.എം ടി.വി. സതീശൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ബഷീർ, എ.കെ. സുരേന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സുനിത സ്വാഗതവും എരുമപ്പെട്ടി സി.എച്ച്.സി സൂപ്രണ്ട് ഡോ. എൻ. രശ്മി നന്ദിയും പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻെറ ആസ്തി വികസന ഫണ്ടിൽനിന്ന് 1.10 കോടി രൂപ ചെലവഴിച്ചാണ് പുതിയ വാർഡ് കെട്ടിടം നിർമിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story