Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:00 AM IST Updated On
date_range 9 Nov 2019 5:00 AM ISTകരനെൽ കൃഷി കൊയ്ത്തുത്സവം
text_fieldsbookmark_border
വാടാനപ്പള്ളി: കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിൻെറ ഭാഗമായി കർഷക സംഘം കുണ്ടലിയൂർ വില്ലേജ് കമ്മിറ്റി14ാം വാർഡിലെ വനിതാ യൂനിറ്റിൻെറ നേതൃത്വത്തിൽ ആരംഭിച്ചിരുന്ന കരനെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻറ് പി.എൻ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ഷീല ശേഖർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന ശശാങ്കൻ, കർഷക സംഘം കുണ്ടലിയൂർ വില്ലേജ് പ്രസിഡൻറ് പ്രേമചന്ദ്രൻ പുതൂർ, സെക്രട്ടറി ഹർഷവർധൻ, കെ.എസ്.കെ.ടി.യു പ്രസിഡൻറ് കെ.ആർ. സാംബശിവൻ, കുടുംബശ്രീ ചെയർപേഴ്സൻ മെഹറുന്നീസ, സന്തോഷ് കേരാച്ചൻ, ഇ. രണദേവ്, ജോണി ഇലവത്തിങ്കൽ ഭാനു ചന്ദ്രൻ ഷൈനി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story