വായ്പ പദ്ധതി ഉദ്ഘാടനം

05:00 AM
09/11/2019
എരുമപ്പെട്ടി: വെള്ളറക്കാട് സർവിസ് സഹകരണ ബാങ്ക് കുടുംബശ്രീ മുഖാന്തരം നടപ്പാക്കുന്ന മുറ്റത്തെമുല്ല ലഘു ഗ്രാമീണ വയ്പ പദ്ധതിയുടെ ഉദ്ഘാടനം കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി രാജൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് എം.ടി. വേലായുധൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ജലീൽ ആദൂർ, പഞ്ചായത്തംഗം പി.വി. കൃഷ്ണൻകുട്ടി, അസി. രജിസ്ട്രാർ, കെ.വി. നാരായണൻ, കുടുംബശ്രീ മിഷൻ ജില്ല അസി. കോഓഡിനേറ്റർ വത്സല, കുടുംബശ്രീ ചെയർപേഴ്സൻ ദിവ്യ ഗിരീഷ്, ടി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ ഫ്രാൻസിസ് കൊള്ളന്നൂർ സ്വാഗതവും വി. പരമേശ്വരൻ നന്ദിയും പറഞ്ഞു.
Loading...