കോർപറേഷൻ ഒാഫിസിന്​ മുന്നിൽ യൂത്ത് കോൺഗ്രസിെൻറ രാപകൽ സമരം

05:00 AM
09/11/2019
കോർപറേഷൻ ഒാഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസിൻെറ രാപകൽ സമരം തൃശൂർ: നാല് വർഷം പിന്നിടുന്ന കോർപറേഷൻ എൽ.ഡി.എഫ് ഭരണത്തിൻെറ ജനവിരുദ്ധനടപടികളിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിനു മുന്നിൽ 'രാപകൽസമരം' തുടങ്ങി. ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. കോർപറേഷനിൽ പദ്ധതി പ്രഖ്യാപനങ്ങളുടെ പേരിൽ നടക്കുന്ന അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്ന് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. മേയറെ നോക്കുകുത്തിയാക്കി സി.പി.എമ്മിൻെറ പിൻസീറ്റ് ഭരണമാണ് നടക്കുന്നത്. വി.ടി. ബൽറാം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ മറ്റേത് തദ്ദേശ സ്ഥാപനങ്ങളെയും കടത്തി വെട്ടുന്ന ക്രമക്കേടുകളാണ് തൃശൂർ കോർപറേഷനിൽ നിന്നും പുറത്തു വരുന്നത്. ഇനിയൊരു തിരിച്ചു വരവില്ലെന്ന് തിരിച്ചറിഞ്ഞ സി.പി.എം കോർപറേഷനിൽ കടുംവെട്ട് നടത്തുകയാണെന്ന് ബൽറാം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് ജെലിൻ ജോൺ അധ്യക്ഷത വഹിച്ചു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, കോൺഗ്രസ് നേതാക്കളായ എം.പി വിൻസൻെറ്, ജോൺ ഡാനിയൽ, എ. പ്രസാദ്, ഐ.പി പോൾ, രാജൻ പല്ലൻ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ഷിജു വെളിയത്ത്, എം.കെ മുകുന്ദൻ, കെ.ബി ജയറാം, സി.ബി ഗീത, സജീവൻ കുരിയിച്ചിറ, ബിജോയ് ബാബു, നൗഷാദ് ആറ്റുപറമ്പത്ത്, അനിൽ പൊറ്റെക്കാട്, സി.എം.രതീഷ്, കെ.എൽ ജെയ്‌സൺ, പ്രഭുദാസ് പാണേങ്ങാടൻ എന്നിവർ സംസാരിച്ചു. സമരം ശനിയാഴ്ച വൈകീട്ട് സമാപിക്കും.
Loading...