തനിമയുടെ 'ചായ്​ പേ' പുസ്തക ചർച്ച

05:00 AM
09/11/2019
മണ്ണുത്തി: തനിമ കലാ സാഹിത്യ വേദി തൃശൂർ ചാപ്റ്ററിൻെറ നേതൃത്വത്തിൽ ചായപ്പീടികയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. കൃഷ്ണാപുരത്ത് ബിലാലിൻെറ ചായപ്പീടികയിൽ 'എഴുത്തിൻെറ അടരുകൾ; എഴുത്തുകാരെൻർ ആത്മസംഘർഷങ്ങൾ' എന്ന ചർച്ചയിൽ കവി ജോയ് ജോസഫ് മുഖ്യതിഥിയായി. ഗായകൻ സിദീഖ് ഉദ്ഘാടനം നിർവഹിച്ചു. ബിനോയ് യുനൂസ് കവിയെ പരിചയപ്പെടുത്തി. പ്രശാന്തൻ കാക്കശേരി, പി.എം അലി, മുല്ലക്കര രാജേന്ദ്രൻ, കവി മേൽപ്പൻ, ത്വാഹിർ, യുസുഫ് കാളത്തോട്, താഹ ചേരാനല്ലൂർ, അഫ്സൽ, റഹിം എന്നിവർ സംവാദത്തിൽ സംസാരിച്ചു.
Loading...