വാഴക്കോട്-പ്ലാഴി റോഡ്‌ നവീകരണത്തിന് അനുമതി

05:00 AM
09/11/2019
മുള്ളൂർക്കര: വാഴക്കോട്-പ്ലാഴി സംസ്ഥാനപാത നവീകരണത്തിന് അനുമതിയായതായി യു.ആര്‍. പ്രദീപ്‌ എം.എല്‍.എ അറിയിച്ചു. റീബില്‍ഡ് കേരള ഇനീേഷ്യറ്റീവ് (ആർ.കെ.ഐ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അനുമതി. പൊതുമരാമത്ത് വകുപ്പിൻെറ കെ.എസ്.ടി.പിക്കാണ് നിർമാണ ചുമതല. 2020മേയോടെ റോഡ്‌ നിര്‍മാണം ടെൻഡര്‍ ചെയ്യും. ഒരു കിലോമീറ്റര്‍ റോഡ്‌ നവീകരണത്തിന് ഏകദേശം അഞ്ച് കോടി രൂപയാണ് െചലവ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂര്‍, പൊന്നാനി, കുന്നകുളം, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍ എടപ്പാള്‍ തുടങ്ങിയ ഭാഗങ്ങളിലുള്ള വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ആലത്തൂര്‍, വടക്കഞ്ചേരി, ചിറ്റൂര്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നീ ഭാഗങ്ങളിലേക്ക് തൃശൂര്‍ - വടക്കഞ്ചേരി റോഡിലെ കുതിരാനിലെ കുരുക്ക് ഒഴിവാക്കിക്കൊണ്ട് പോകാനും ഈ റോഡ് വഴി സാധിക്കും.
Loading...