Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:00 AM IST Updated On
date_range 9 Nov 2019 5:00 AM ISTമന്ത്രി മൊയ്തീൻ പങ്കെടുക്കുന്ന ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കും
text_fieldsbookmark_border
എരുമപ്പെട്ടി: മന്ത്രി എ.സി. മൊയ്തീൻ പങ്കെടുക്കുന്ന എരുമപ്പെട്ടി കമ്യൂണിറ്റി ഹെൽത്ത് സെൻറർ കെട്ടിടത്തിൻെറയു ം മുട്ടിക്കൽ അംഗൻ വാടിയുടെയും ഉദ്ഘാടന ചടങ്ങുകളിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള കോൺഗ്രസ് ജനപ്രതിനിധികൾ വിട്ടു നിൽക്കുമെന്ന് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി അറിയിച്ചു. മുരിങ്ങത്തേരി കോട്ടകുന്ന് മാലിന്യ സംഭരണകേന്ദ്രം വിഷയത്തിൽ പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. കബീർ എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ജനപ്രതിനിധികളെ ആക്രമിച്ച സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അടക്കമുള്ള പ്രതികളെ സംരക്ഷിക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും മന്ത്രിയുടെ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് മന്ത്രി പങ്കെടുക്കുന്ന യോഗങ്ങൾ ബഹിഷ്കരിക്കാൻ മണ്ഡലം കമ്മിറ്റി തീരുമാനിച്ചതെന്നും മണ്ഡലം പ്രസിഡൻറ് എം.കെ. ജോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story