Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2019 5:00 AM IST Updated On
date_range 8 Nov 2019 5:00 AM ISTദേശീയ പാത: ആദ്യം അറ്റകുറ്റ പണി, പിന്നെ പുതുക്കി പണി- കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ
text_fieldsbookmark_border
ചാവക്കാട്: ദേശീയപാത അറ്റകുറ്റ പണികള്‍ കഴിഞ്ഞാല്‍ ഈ സീസണില്‍ തന്നെ ഏറ്റവും ആധുനിക നിലയില്‍ റോഡ് പുതുക്കി പണി യുമെന്ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ. ദേശീയ പാത പുതുക്കി പണിയുന്നതിന് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ലഭ്യമായെന്നും എം.എൽ.എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏതാനും മാസങ്ങളായി ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയായിരുന്നു. ജില്ല അതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ എടക്കഴിയൂര്‍ വരെ ബി.എം.ബി.സി ചെയ്യുന്നതിന് 9.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മണത്തലയില്‍ നിന്ന് ചേറ്റുവ വരെ രണ്ട് കോടി രൂപയും അനുവദിച്ചു. മണത്തല എടക്കഴിയൂര്‍ പ്രവൃത്തി നേരത്തെ കരാർ ആയിട്ടുണ്ട്. മഴ ശമിച്ചാൽ ഇവിടെ പണി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story