Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:00 AM IST Updated On
date_range 30 Oct 2019 5:00 AM ISTനിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു
text_fieldsbookmark_border
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന കിറ്റ് വിത രണം ആരംഭിച്ചു. പഞ്ചായത്തിലെ നൂറിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് പയർ, പരിപ്പ്, കടല, വെളിച്ചെണ്ണ, മുതിര എന്നിവയടങ്ങുന്ന സാധനങ്ങൾ ഉള്ള കിറ്റ് വിതരണം ചെയ്യുന്നത്. 500 രൂപ മുതൽ 900 രൂപ വരെ കുടുംബങ്ങളിലെ അംഗസംഖ്യയനുസരിച്ച് സാധനങ്ങളുടെ അളവ് വ്യത്യാസപ്പെടും. രണ്ടു വർഷമായി ഈ പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു. തടസ്സങ്ങൾ നീക്കിയാണ് ഇപ്പോൾ പദ്ധതി പുനരാരംഭിച്ചത്. ഇതോടൊപ്പം നടന്ന ആരോഗ്യ ക്യാമ്പിൽ അലോപ്പതി, ആയുർവേദം, ഹോമിയോ തുടങ്ങിയ ഡോക്ടർമാരുടെ സേവനവും ഉണ്ടായി. സ്ഥിരമായി മരുന്ന് കഴിക്കേണ്ടവർക്ക് മരുന്ന് ലഭിക്കുന്നതിനുള്ള കാർഡ് വിതരണവും നടന്നു. ആരോഗ്യ ക്യാമ്പിൻെറയും ഭക്ഷണ സാധനങ്ങൾക്കുള്ള കിറ്റ് വിതരണത്തിൻെറയും ഉദ്ഘാടനം കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി രാജൻ നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ ദിവ്യഗിരീഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story