Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2019 4:59 AM IST Updated On
date_range 23 Oct 2019 4:59 AM ISTഗ്രോബാഗിന് വിട പറഞ്ഞു വിളവെടുപ്പിെൻറ നിറവിൽ ചേരമാൻ ഓർഫനേജ് എൽ.പി സ്കൂൾ
text_fieldsbookmark_border
ഗ്രോബാഗിന് വിട പറഞ്ഞു വിളവെടുപ്പിൻെറ നിറവിൽ ചേരമാൻ ഓർഫനേജ് എൽ.പി സ്കൂൾ മേത്തല: ഗ്രോബാഗിനുപകരം പഴയ ഓടുകൾ ഉപയോഗ ിച്ച് പരിസ്ഥിതി സൗഹൃദ കൃഷിരീതിയിലൂടെ ജൈവ പച്ചക്കറികൾ വിളയിച്ച് കൊടുങ്ങല്ലൂർ ചേരമാൻ മാലിക് മർസിൽ ഓർഫനേജ് എൽ.പി സ്കൂൾ. വിളവെടുപ്പ് ഉദ്ഘാടനം വി.ആർ. സുനിൽ കുമാർ എം.എൽ.എ നിർവഹിച്ചു. ചേരമാൻ മഹല്ല് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ പാർവതി സുകുമാരൻ അധ്യക്ഷത വഹിച്ചു. മേത്തല വില്ലേേജാഫിസർ പ്രവീൺ കുമാർ, കൃഷിഓഫിസർ സൈറാബാനു, റിട്ട. കൃഷിഓഫിസർ തങ്കരാജ്, ബി.പി.ഒ. ടി.എസ്. സജീവൻ, സലിം തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു. പുതിയ കൃഷിരീതിയെ സഹായിച്ച യുവകർഷകൻ കാസിമിെന ആദരിച്ചു. ഹെഡ്മാസ്റ്റർ ടി.എ. സജിത് സ്വാഗതവും പി.ടി.എ പ്രസിഡൻറ് കെ.കെ. ജയൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story