Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2019 5:00 AM IST Updated On
date_range 18 Oct 2019 5:00 AM ISTകുതിരാനിൽ മണ്ണിടിച്ചിലെന്ന് വ്യാജ സന്ദേശം
text_fieldsbookmark_border
തൃശൂർ: ദേശീയപാത കുതിരാനിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സന്ദേശം പ്രചരിച്ചത് യാത ്രക്കാരെ വലച്ചു. വ്യാഴാഴ്ച രാത്രി കുതിരാനിൽ മണ്ണിടിച്ചിൽ ഉണ്ടായെന്നും ഗതാഗതം തടസ്സപ്പെട്ടുവെന്നുമുള്ള വ്യാജ സന്ദേശം വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം പ്രചരിച്ചത്. ഈ സമയം കുതിരാനിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. വഴിയിൽ കുരുങ്ങിയിരുന്ന യാത്രക്കാർക്കും ഇതുവഴി യാത്ര ചെയ്യാനിരുന്നവരും ഇതോടെ പരിഭ്രാന്തരായി. കുതിരാൻ അമ്പലത്തിന് സമീപം ലോറി കേടാവുകകൂടി ചെയ്തതോടെ കുരുക്ക് മുറുകി. സന്ദേശം അതിവേഗത്തിൽ പ്രചരിച്ചതോടെ മണ്ണിടിഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ജില്ല കലക്ടറുടെ അറിയിപ്പുമെത്തി. യാത്രക്കാർ പരിഭ്രാന്തരാവരുതെന്നും കലക്ടർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story