Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 5:00 AM IST Updated On
date_range 17 Oct 2019 5:00 AM ISTനെല്ലങ്കര സമര നായിക ഇറ്റ്യാനം
text_fieldsbookmark_border
തൃശൂർ: നെല്ലങ്കര മുക്കാട്ടുകര കർഷകത്തൊഴിലാളി സമര നായിക ഇറ്റ്യാനം (92) നിര്യാതയായി. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത ്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു മരണം. സി.പി.എം മുക്കാട്ടുകര സൗത്ത് ബ്രാഞ്ചംഗമാണ്. മുക്കാട്ടുകര മാവിൻചുവട് വടക്കൻ പരേതനായ പൈലോതിൻെറ ഭാര്യയാണ്. അഞ്ചിലൊന്ന് പതത്തിനും പിൻപണി സമ്പ്രാദായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1970-72 കാലഘട്ടത്തിൽ നെല്ലങ്കര മുക്കാട്ടുകര പാടശേഖരങ്ങളിൽ കർഷകത്തൊഴിലാളികൾ നടത്തിയ സമരത്തിൽ നിർണായക പങ്കുവഹിച്ചു. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് ഭീകരമർദനം അഴിച്ചുവിട്ട് സമരത്തെ തകർക്കാൻ ഭൂഉടമകൾ നടത്തിയ ശ്രമത്തെ ചെറുക്കാൻ മുൻപന്തിയിലുണ്ടായിരുന്നു ഇറ്റ്യാനം. അരിവാളുമായി മർദനത്തെ ചെറുത്തു. അരിവാളിൽ കൈതട്ടി എസ്.ഐയുടെ വിരലിന് മുറിവേറ്റു. എന്നാൽ എസ്.ഐയെ വെട്ടിയെന്ന് ആരോപിച്ച് കൂട്ടമായി എത്തിയ പൊലീസ് ഇറ്റ്യാനത്തെ മർദിച്ചു. രക്തം വാർന്ന അവർക്ക് അഞ്ചാം ദിവസമാണ് ബോധം വീണത്. പാർട്ടിയുടെ സമരങ്ങളിലും സമ്മേളനങ്ങളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു. കർഷക തൊഴിലാളി അഖിലേന്ത്യ സമ്മേളനം, സി.പി.എം സംസ്ഥാന സമ്മേളനം ഉൾപ്പെടെ വിവിധഘട്ടങ്ങളിൽ ഇവരെ ആദരിച്ചിരുന്നു. ഇറ്റ്യാനത്തിന് ആദരാഞ്‌ജലിയർപ്പിക്കാൻ പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം വൻ ജനാവലി എത്തിയിരുന്നു. സി.പി.എം ജില്ല കമ്മിറ്റിയംഗം കെ.വി. ജോസ്, മണ്ണുത്തി ഏരിയ സെക്രട്ടറി എം.എം. അവറാച്ചൻ എന്നിവർ ചേർന്ന് മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു. ജില്ല സെക്രട്ടറി എം.എം. വർഗീസ്, മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ, പി.കെ. ഷാജൻ, പി.കെ. ഡേവീസ്, മേയർ അജിത വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കെ.എസ്.കെ.ടി.യു ജില്ല പ്രസിഡൻറ് കെ.കെ. ശ്രീനിവാസൻ, മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം പ്രഫ. ആർ. ബിന്ദു, പ്രഫ. ടി.എ. ഉഷാകുമാരി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ആർ. ബാലൻ അനുശോചിച്ചു. മൃതദേഹം മുക്കാട്ടുകര സൻെറ് ജോർജസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മക്കൾ: ബേബി, തങ്കമ, മേരി, സലോമി, ലില്ലി, പരേതനായ വിൽസൻ. മരുമക്കൾ: തങ്കമ, ജോണി, ട്രീസ, രാജൻ, പരേതരായ അഗസ്തി, ദേവസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story