Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിശ്വകർമ കലാ സാഹിത്യ...

വിശ്വകർമ കലാ സാഹിത്യ സംഘം ഫൈൻ ആർട്സ് കോളജ് തുടങ്ങും

text_fields
bookmark_border
തൃശൂർ: വിശ്വകർമ കലാ സാഹിത്യ സംഘത്തിൻെറ നേതൃത്വത്തിൽ ഫൈനാർട്സ് കോളജ് തുടങ്ങാൻ നേതൃസമ്മേളനം തീരുമാനിച്ചു. സംഘടനയുടെ രണ്ടാം വാർഷികാഘോഷം ജനുവരിയിൽ എറണാകുളത്ത് നടത്തും. വിശ്വകർമ കലാകാരന്മാരുടെ ചിത്ര-ശിൽപ- ഹ്രസ്വചിത്ര - ഡോക്യുമൻെററി പ്രദർശനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സമ്മേളനം വിശ്വകർമ സർവിസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്. സംസ്ഥാന ട്രഷറർ കെ.എ. ശിവൻ മുഖ്യാതിഥിയായിരുന്നു. വിശ്വകർമ കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡൻറ് പി.നാരായണൻ അധ്യക്ഷത വഹിച്ചു. ജി. രാഗേഷ് ഫൈൻ ആർട്സ് കോളജിൻെറ പ്രോജക്ട് അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി രവീന്ദ്രനാഥ് വാകത്താനം സ്വാഗതവും സംസ്ഥാനക്കമ്മിറ്റിയംഗം എം.പി. ശിവദാസൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story