യാത്രയയപ്പ്​

05:00 AM
01/10/2019
ആമ്പല്ലൂർ: ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പുതുക്കാട് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. നാരായണന് യാത്രയയപ്പ് നല്‍കി. ബാങ്ക് ഭരണസമിതിയുടേയും ജീവനക്കാരുടേയും നേതൃത്വത്തില്‍ ചെങ്ങാലൂര്‍ ശാന്തിനഗറില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ടി.എന്‍. പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍ ഉപഹാര സമര്‍പ്പണം നടത്തി. ബാങ്ക് വൈസ്പ്രസിഡൻറ് ഷാജു കാളിയേങ്കര, എം.എല്‍.എ എം.കെ. പോള്‍സണ്‍, കൊടകര മള്‍ട്ടിപര്‍പ്പസ് സഹകരണ സംഘം പ്രസിഡൻറ് കെ.എം. ബാബുരാജ്, സഹകരണ സംഘം അസി. രജിസ്ട്രാര്‍ എം.സി. അജിത്ത്, ഇ.ഡി. സാബു, ജോസഫ് പൂമല, സെബി കൊടിയന്‍, രജനി സുധാകരന്‍, ടി.കെ. സുധീര്‍, കെ.ജെ. ജോജു, വി.കെ. വേലുക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Loading...