Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുവമ്പാടി-...

തിരുവമ്പാടി- പാറമേക്കാവ് ദേവസ്വം ഭരണസമിതി

text_fields
bookmark_border
തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭരണസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിലവിലെ സെക്രട്ടറി, പ്രസിഡൻറുമാ ർ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടി ദേവസ്വം സെക്രട്ടറിയായി എതിർ സ്ഥാനാർഥിയില്ലാതിരുന്നതിനാൽ പ്രഫ. എം. മാധവൻകുട്ടി ഏകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് വാശിയേറിയ മൽസരത്തിൽ നിലവിലെ പ്രസിഡൻറ് പ്രഫ. പി. ചന്ദ്രശേഖരൻ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. എതിരായി മൽസരിച്ച മുൻ പ്രസിഡൻറ് സി. വിജയനാണ് പരാജയപ്പെട്ടത്. പാറമേക്കാവ് ദേവസ്വത്തിൽ സെക്രട്ടറിയായി നിലവിലെ സെക്രട്ടറി ജി. രാജേഷും പ്രസിഡൻറായി എം. സതീഷ്മേനോനും തന്നെ തെരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടിയുടെ െതരഞ്ഞെടുപ്പ് ഷൊർണൂർ റോഡിൽ കൗസ്തുഭം ഓഡിറ്റോറിയത്തിലും, പാറമേക്കാവിേൻറത് അഗ്രശാലയിലുമായിരുന്നു. കനത്ത പൊലീസ് കാവലിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും. 19 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്. മൂന്ന് വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story