Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർബൻ ബാങ്ക് വാർഷിക...

അർബൻ ബാങ്ക് വാർഷിക പൊതുയോഗം

text_fields
bookmark_border
ഗുരുവായൂര്‍: ബാങ്ക് ചെയർമാൻ വി. ബാലറാം ഉദ്ഘാടനം ചെയ്തു. ബാങ്കിൻെറ ശതാബ്ദി സമ്മാനമായി ഓഹരി ഉടമകൾക്ക് ഏഴ് ശതമാനം ലാഭവിഹിതം നൽകുമെന്നും, വിവിധ സൗജന്യ സേവനപദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. കെയർ ഹോം പദ്ധതി പണി പൂർത്തിയായ വീടുകളുടെ താക്കോൽദാനം ഉടൻ നടത്തും. വൈസ് ചെയർമാൻ ആർ.എ.അബൂബക്കർ അധ്യക്ഷത വഹിച്ചു. ബാങ്കിൻെറ മുൻ ചെയർമാൻമാരായ പി. യതീന്ദ്രദാസ്, വി. വേണുഗോപാൽ, ഡയറക്ടർമാരായ ആേൻറാ തോമസ്, കെ.ഡി. വീരമണി, കെ.പി. ഉദയൻ, കെ.വി. സത്താർ, നിഖിൽ ജി. കൃഷ്ണൻ, എ.ബി. ബിനീഷ്, കെ .കൃഷ്ണകുമാർ, ജനറൽ മാനേജർ കെ.ജി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്കാരങ്ങളും കൈമാറി. സർഗം നാടകോത്സവം ഒക്ടോബർ ആറ് മുതൽ ഗുരുവായൂര്‍: ആറാമത് സർഗം നാടകോത്സവം ഒക്ടോബർ ആറ് മുതൽ 16 വരെ നഗരസഭ ടൗൺഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കെ. ബാബു, സെക്രട്ടറി കെ. സുരേഷ്കുമാർ എന്നിവർ അറിയിച്ചു. ആദ്യ നാടകം കണ്ണൂർ നാടക സംഘത്തിൻെറ 'കുമാരനാശാൻെറ ചണ്ഡാല ഭിക്ഷുകി'. ഏഴിന് വള്ളുവനാട് നാദത്തിൻെറ 'കാരി', എട്ടിന് ഓച്ചിറ സരിഗയുടെ 'നളിനാക്ഷൻെറ വിശേഷങ്ങൾ', ഒമ്പതിന് തിരുവനന്തപുരം ആരാധനയുടെ 'ആ രാത്രി', 10ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻെറ 'അമ്മ', 11ന് തിരുവനന്തപുരം സംസ്കൃതിയുടെ 'ജീവിത പാഠം', 12ന് തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം', 13ന് വള്ളുവനാട് ബ്രഹ്മയുടെ 'പാട്ടുപാടുന്ന വെള്ളായി'. ദിവസവും വൈകീട്ട് ഏഴിനാണ് നാടകങ്ങൾ അരങ്ങേറുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story