Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTകോഴിവളർത്തൽ മത്സരം: സ്കൂളുകൾക്ക് സമ്മാനം നൽകും
text_fieldsbookmark_border
അഴീക്കോട്: കോഴിവളർത്തലിൽ മികവ് തെളിയിക്കുന്ന സ്കൂളുകൾക്ക് സമ്മാന പദ്ധതിയുമായി മൃഗസംരക്ഷണ വകുപ്പും കുട്ടികള ുടെ ജന്തു ക്ഷേമ ക്ലബും. ഇതിൻെറ ഭാഗമായി ഗവ. യു.പി സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി നാല് മുട്ടക്കോഴികളേയും തീറ്റയും നൽകി. ജില്ലയിൽ എറിയാട്, മതിലകം, വടക്കാഞ്ചേരി പഞ്ചായത്തുകളിലെ മൂന്ന് സ്കൂളുകളിലാണ് മത്സരം. കുട്ടികൾക്ക് നൽകുന്ന കോഴികളുടെ വളർച്ചയും ലഭിക്കുന്ന മുട്ടകളുടെ എണ്ണവും വിലയിരുത്തിയാണ് വിധി നിർണയം നടത്തുക. മികച്ച സ്കൂളിന് 10,000 രൂപയാണ് സമ്മാനം. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. പ്രദീപ് കുമാർ പദ്ധതി വിശദീകരിച്ചു. എം.വി. ദിനകരൻ, ഡോ. പി. സുരേഷ് സുഗത ശശിധരൻ, അംബിക ശിവപ്രിയൻ, ജ്യോതിസുനിൽ, പി.ടി.എ പ്രസിഡൻറ് പി.എ. മുഹമ്മദ് റാഫി, സി.എ. നസീർ, കിരൺ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എ. നൗഷാദ് സ്വാഗതവും എൻ.ആർ. പ്രീത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story