Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTകാരുണ്യ പ്രവർത്തനങ്ങൾ സുതാര്യമാക്കണം -മന്ത്രി എ.സി. മൊയ്തീൻ
text_fieldsbookmark_border
പെരുമ്പിലാവ്: കാരുണ്യ പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്നും തെരുവുകളിലേക്ക് വലിച്ചെറിയപ്പെടുന്ന മാതാപിതാക്ക ൾ സുരക്ഷിത പാർപ്പിടത്തേക്കാൾ അവർ ആഗ്രഹിക്കുന്നത് സാന്ത്വന പരിചരണമാണെന്നും മന്ത്രി മന്ത്രി എ.സി. മൊയ്തീൻ. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിലുള്ള ചിറമനേങ്ങാട് നിർമിച്ച 'എൻെറ വീട് അഭയകേന്ദ്രം'കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് വൈസ് ചെയർമാൻ കെ.വി. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സമർപ്പണം അബ്ദുൽ ജബ്ബാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. ജ്യോതിഷ് ഏറ്റുവാങ്ങി. പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് കെ.പി. സാക്സൻ നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.ടി. അബ്ദു, മുനിസിപ്പൽ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ജോസഫ് ചാലിശേരി, കെ.എസ്. രാജേഷ്, ഇ.പി കമറുദീൻ, ഷാജു മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. പി.ജി. ജയപ്രകാശ് സ്വാഗതവും ടി.എ. ഉസ്മാൻ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ കെയർ ആൽത്തറയുടെ കുടുംബ സദസ്സ് പെരുമ്പിലാവ്: കെയർ ആൽത്തറ ജീവകാരുണ്യ ട്രസ്റ്റിൻെറ നേതൃത്വത്തിൽ ആൽത്തറ എൽ.എം.യു.പി സ്കൂളിൽ ലഹരിക്കെതിരെ കുടുംബ സദസ്സ് സംഘടിപ്പിച്ചു. എസ്.ഐ വി.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെയർ ആൽത്തറ ചെയർമാൻ ഷാജി കല്ലം വീട്ടിൽ അധ്യക്ഷത വഹിച്ചു. കുന്നംകുളം സിവിൽ എക്സൈസ് ഓഫിസർ ഇ.പി. രാജേഷ് , സലാം വളാഞ്ചേരി എന്നിവർ ക്ലാസെടുത്തു. ലഹരി നിർമാർജന സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.എം. കെ. കാഞ്ഞിയൂർ, ഇസ്മായിൽ പാരിസ് ഇല്ലം, മൊയ്തീൻ ബാവ, അഷ്റഫ് കല്ലായി, ഉമ്മർ കല്ലായി, കെ.എം. ഷാബു , ഖാദർകുട്ടി എന്നിവർ സംസാരിച്ചു. ജീവകാരുണ്യ രംഗത്തെ മാതൃക ദമ്പതികൾക്ക് ആദരം പെരുമ്പിലാവ്: സമൂഹത്തിലെ ഭിന്നശേഷിക്കാരെയും കാഴ്ചയില്ലാത്തവരെയും ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ത്യാഗസന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കാഴ്ചയില്ലാത്തവരും ജീവകാരുണ്യ പ്രവർത്തകരുമായ ഷാജി-ലൈല ദമ്പതികളെ പെരുമ്പിലാവ് സാന്ത്വനം കൂട്ടായ്മമയുടെ നേതൃത്വത്തിൽ ആദരിച്ചു. ഷാജി പത്താം ക്ലാസിൽ പഠിക്കുേമ്പാഴാണ് കാഴ്ച നഷ്ടപ്പെട്ടത്. ലൈലക്ക് ജന്മനാൽതന്നെ കാഴ്ചയില്ല. പത്തു വർഷം മുമ്പ് മിശ്ര വിവാഹിതരായ ഇവർ ഭിന്നശേഷിക്കാർക്കും കാഴ്ചയില്ലാത്തവർക്കുമായി കുന്നംകുളത്ത് വിഭിന്ന വൈഭവ വികസന വേദി എന്ന പേരിൽ സ്ഥാപനം തുടങ്ങി. അക്കിക്കാവ് മേരി മാത ബോയ്സ് കോട്ടേജിൽ നടന്ന ചടങ്ങിൽ ഇവരുടെ പത്താമത് വിവാഹ വാർഷികവും ആദരവ് സമ്മേളനവും മേരി മാത ഡയറക്ടർ ഫാ. അലക്സ് ബേബി ഉദ്ഘാടനം ചെയ്തു. സാന്ത്വനം കൂട്ടായ്മ ട്രഷറർ എം.എ. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. സാന്ത്വനം കൂട്ടായ്മ പ്രസിഡൻറ് എസ്. ജമീല, ജാനകി, എൻ. ലുബയ്ന എന്നിവർ ദമ്പതികളെ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. ഫാ. മനു മാത്യു, അനിത മോഹൻദാസ്, ഷാജി ശങ്കർ എന്നിവർ സംസാരിച്ചു. കർമലയാ കലാവേദി ഒരുക്കിയ ഗാനമേളയും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story