Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTകോഴിമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി
text_fieldsbookmark_border
പുന്നയൂർ: കൂട്ടാടൻപാടം മേഖലയിൽ കോഴി മാലിന്യം തള്ളാനെത്തിയവരെ വാഹനം സഹിതം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല് പിച്ചു. പൊലീസ് പിടികൂടിയ വാഹനം ചക്രങ്ങളും ചില്ലും തകർത്ത നിലയിൽ സമീപം പിന്നീട് കണ്ടെത്തി. മാലിന്യം തള്ളാന്‍ ശ്രമിച്ചതിനു എരുമപ്പെട്ടി കുട്ടഞ്ചേരി കാരമ്പിള്ളി പ്രബീഷ് (33), എരുമപ്പെട്ടി നീര്‍ത്താട്ടില്‍ ശരത്ത് (25) എന്നിവര്‍ക്കെതിരെയും വാഹനം തകർത്തതിന് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയും വടക്കേകാട് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 11നാണ് സംഭവം. കുരഞ്ഞിയൂര്‍ ഭാഗത്തേക്ക് കോഴി അവശിഷ്ടങ്ങളുമായി വന്ന വണ്ടി കണ്ട നാട്ടുകാര്‍ പിന്തുടരുകയായിരുന്നു. എടക്കഴിയൂര്‍ പാലത്തിനു സമീപത്താണ് വണ്ടി തടഞ്ഞത്. വണ്ടിയിലുണ്ടായിരുന്നവര്‍ നാട്ടുകാരുമായി തട്ടിക്കയറിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രബീഷ്, ശരത്ത് എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നു. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച് വണ്ടിയും വിട്ടു നല്‍കി. ഇതിനിടയിലാണ് വണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. വണ്ടി വിട്ടുകൊടുക്കാനും പ്രതികള്‍ക്ക് രാത്രി തന്നെ ജാമ്യം നല്‍കാനും പൊലീസ് പ്രത്യേക താല്‍പര്യം കാണിച്ചതായി നാട്ടുകാര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story