Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTമുസ്ലിം ലീഗ് അംഗം അക്ബർ ഫൈസൽ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്
text_fieldsbookmark_border
പെരുമ്പിലാവ്: ചാലിേശരി പഞ്ചായത്ത് പ്രസിഡൻറായി മുസ്ലിം ലീഗ് അംഗം അക്ബർ ഫൈസലിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. നാടക ീയ രംഗങ്ങൾക്കൊടുവിലാണ് ശനിയാഴ്ച പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. സി.പി.എം അംഗങ്ങൾ അക്ബർ ഫൈസലിൻെറ പേര് നിർദേശിച്ചു. തുടർന്ന് കോൺഗ്രസും മുസ്ലിം ലീഗ് അംഗത്തിൻെറ പേര് ആവർത്തിച്ചതോടെ വോട്ടിങ് ഒഴിവായതായി പ്രഖാപിച്ചു. സി.പി.എം അംഗം വേണു കറുപ്പത്താണ് ആദ്യം അക്ബർ ഫൈസലിൻെറ പേര് നിർദേശിച്ചത്. തുടർന്ന് ആനി വിനു പിന്താങ്ങി. കോൺഗ്രസിലെ എൻ.പി. കോയക്കുട്ടി ലീഗ് അംഗത്തിൻെറ പേര് നിർദേശിച്ചു. പ്രദീപ് ചെറുവശേരി പിന്തുണച്ചു. മൂന്നര വർഷമായി ലീഗ് അംഗത്തിൻെറ പിന്തുണയിലാണ് യു.ഡി.എഫിലെ ടി.കെ. സുനിൽകുമാർ പ്രസിഡൻറായി ഭരണം നടത്തിയിരുന്നത്. മുസ്ലിംലീഗും കോൺഗ്രസും ഉണ്ടാക്കിയ കരാർ ലംഘിച്ചതോടെ പ്രസിഡൻറിനെതിരെ ലീഗ് അംഗത്തിൻെറ നേതൃത്വത്തിൽ അവിശ്വാസം കൊണ്ടുവരികയായിരുന്നു. പ്രമേയം ചർച്ചെക്കടുക്കും മുമ്പേ പ്രസിഡൻറ് രാജിവെച്ചിരുന്നു. ഭരണം നഷ്ടപ്പെടുമെന്ന തോന്നലാണ് കോൺഗ്രസിനെ അവസാന നിമിഷം മാറ്റി ചിന്തിപ്പിച്ചത്. സി.പി.എമ്മുമായി മുസ്ലിം ലീഗ് ധാരണയുണ്ടാക്കിയിരുന്നു. വൈസ് പ്രസിഡൻറ് സ്ഥാനം സി.പി.എമ്മിന് നൽകാമെന്ന് ലീഗ് ഉറപ്പ് നൽകിയതായും അറിയുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം ലീഗിനെ പിന്തുണച്ചത്. ഇനി വരാനിരിക്കുന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഏറെ നിർണായമാകും. എല്ലാവർക്കും വീടെന്ന ലക്ഷ്യം രണ്ട് വർഷത്തിനുള്ളിൽ-മന്ത്രി കുന്നംകുളം: നഗരസഭ നടപ്പാക്കുന്ന സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. എല്ലാവർക്കും വീടെന്ന ലക്ഷ്യം രണ്ട് വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വന്തമായി സ്ഥലമുള്ളവർക്ക് വീട് നിർമാണത്തിന് പണം അനുവദിക്കും. ഭൂമി പോലും ഇല്ലാത്തവരെ വീട് എന്ന ലക്ഷ്യത്തിലെത്തിക്കാൻ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീത ശശി, കെ.കെ. മുരളി, സുമ ഗംഗാധരൻ, കെ.കെ. ആനന്ദൻ, കൗൺസിലർ ബിജു സി. ബേബി, സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് സൂപ്രണ്ട് കെ.എസ്. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. 333 വീടുകളുടെ താക്കോൽദാനമാണ് നടന്നത്. ആനക്കര കൃഷി ഓഫിസർ ടി.എം. മീര വരണാധികാരിയായിരുന്നു. ഗ്രാൻറ് പാരൻറ്സ് ഡേ ആഘോഷം കുന്നംകുളം: വെളിത്തിരുത്തി ബ്ലൂമിങ് ബഡ്സ് ബദാനിയ സ്കൂളിൽ ഗ്രാൻറ് പാരൻറ്സ് ഡേ ആഘോഷിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സോളമൻ അധ്യക്ഷത വഹിച്ചു. കെ.ജി വിദ്യാർഥികളുടെ ഗ്രാൻറ് പാരൻറിനെ ആദരിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. െബഞ്ചമിൻ, പ്രിൻസിപ്പൽ വി.കെ. രമാഭായ്, വൈസ് പ്രിൻസിപ്പൽ സതീദേവി, ബഥനി ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഫാ. പത്രോസ്, പി.ടി.എ പ്രസിഡൻറ് എം. ബിജുബാൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story