Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:01 AM IST Updated On
date_range 28 Sept 2019 5:01 AM ISTവിദ്യാർഥികൾക്ക് ലഹരി വിൽപന; അച്ഛനും മകനും അറസ്്റ്റിൽ
text_fieldsbookmark_border
പെരുമ്പിലാവ്: സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്തിരുന്ന പിതാവിനെയും മകനെയും പൊലീസ് പിടികൂടി. ഇരുവരുടെയും സ്ഥാപനങ്ങളിൽ നിന്നായി 250 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. പഴഞ്ഞി പുലിക്കോട്ടിൽ സൈമൻ (52), മകൻ നൂജിൻ (21) എന്നിവരെയാണ് അറസ്്റ്റ് ചെയ്തത്. പെരുമ്പിലാവിൽ എ.ആർ സ്്റ്റോഴ്സ്, നൂജിൻെറ ഉടമസ്ഥതയിലുള്ള ഓഖി സ്്റ്റുഡിയോ എന്നിവയിലായിരുന്നു പരിശോധന. വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. എസ്.ഐ യു.കെ. ഷാജഹാൻെറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story