Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലിശ്ശേരി പഞ്ചായത്ത്...

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
പെരുമ്പിലാവ്: ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ പ്രതിസന്ധിക്കിടെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. രാവിലെ 10.30 നാണ് തെരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് അംഗത്തിൻെറ പിന്തുണയോടെ യു.ഡി.എഫ് ഭരണം നടത്തിയിരുന്ന ചാലിശേരി പഞ്ചായത്തിൽ ലീഗ് പിന്തുണ പിൻവലിച്ചതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായി. തുടർന്ന് സി.പി.എം പിന്തുണയോടെ അവിശ്വാസവും കൊണ്ടു വന്നു. അവിശ്വാസ പ്രമേയം കഴിഞ്ഞ മാസം 30ന് ചർച്ച ചെയ്യാനിരിക്കെ തലേന്നാൾ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സുനിൽകുമാർ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. പതിനാലാം വാർഡ് അംഗം അക്ബർ ഫൈസലിൻെറ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കഴിഞ്ഞ ആഴ്ചയിൽ വൈസ് പ്രസിഡൻറ് വി. കാർത്യായനിക്കെതിരെ പ്രതിപക്ഷമായ സി.പി.എം അവിശ്വാസം കൊണ്ടുവന്നിരുന്നു. പ്രമേയം ചർച്ചക്കെടുക്കുന്നതിന് മുേമ്പ വൈസ് പ്രസിഡൻറും രാജി വെച്ചു. 15 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും സി.പി.എമ്മിനും ഏഴ് അംഗങ്ങൾ വീതവും ലീഗിന് ഒരംഗവുമാണുള്ളത്. ശനിയാഴ്ച നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലീഗ് അംഗം മാത്രമാണ് മത്സരരംഗത്തുള്ളൂ. കോൺഗ്രസിന് മറ്റൊരു സ്ഥാനാർഥി മത്സര രംഗത്തില്ല. ലീഗ് സ്ഥാനാർഥിയായി വന്നാൽ പിന്തുണക്കാമെന്നാണ് കോൺഗ്രസിനുള്ളിലെ ധാരണ. എന്നാൽ ലീഗ് വിട്ട് മത്സരിക്കാൻ തയാറായാൽ പിന്തുണക്കാനാണ് സി.പി.എം തീരുമാനം. അവസാനത്തെ ഒന്നര വർഷം ലീഗിന് പ്രസിഡൻറ് സ്ഥാനം നൽകാൻ യു.ഡി.എഫ് നേതാക്കൾ രേഖാമൂലം നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. ഇതിൽ വീഴ്ച വരുത്തിയതാണ് അവിശ്വാസത്തിന് കാരണമായത്. ആഗോള കാലാവസ്ഥ സമരം പെരുമ്പിലാവ്: അൻസാർ വുമൻസ് കോളജ് ഫിസിക്സ് വിഭാഗവും, എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി ആഗോള കാലാവസ്ഥ സമരത്തിൽ പങ്കുചേർന്നു. കാലാവസ്ഥ പ്രതിസന്ധിക്കും ആഗോള താപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുൻബർഗിന് പിന്തുണയർപ്പിച്ചാണ് സമരം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ അഡ്വ. ഫരീദ അൻസാരി ഉദ്ഘാടനം ചെയ്തു. ഫിസിക്സ് വകുപ്പ് മേധാവി കെ.വി. നാദിയ അധ്യക്ഷത വഹിച്ചു. ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി സുനിഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർഥിനികളുടെ റാലിയും ഉണ്ടായി. എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ തെരുവുനാടകവും ഉണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story