Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത തകർച്ച:...

ദേശീയപാത തകർച്ച: മുഖത്ത് മാസ്ക് കെട്ടി പ്രതിഷേധം

text_fields
bookmark_border
ചാവക്കാട്: ദേശീയപാതയിലൂടെ ശോച്യാവസ്ഥ പരിഹരിക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നടപടികളിൽ പ്രതിഷേധിച്ച് ദ േശീയപാത ആക്ഷൻ കൗൺസിൽ യാത്രക്കാർക്ക് സൗജന്യ മാസ്ക് വിതരണം നടത്തി. ദേശീയപാതയുടെ വികസനത്തിന്ന് 45 മീറ്ററിൽ സ്ഥലം വിട്ടു കൊടുക്കാത്തതിനാലാണ് ഇരുസർക്കാറുകളും പാത റീ ടാർ ചെയ്യാതെ ജനങ്ങളോട് പ്രതികാരം ചെയ്യുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത ദേശീയപാത ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദാലി ആരോപിച്ചു. ദേശീയപാതയിലെ വലിയ കുഴികളിൽ ക്വാറിപ്പൊടി നിക്ഷേപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടി അവസാനിപ്പിക്കണമെന്നും വർഷങ്ങളായി ടാർ ചെയ്യാത്ത ദേശീയപാത പൂർണമായി റീ ടാർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖല ചെയർമാൻ വി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ. ഹംസക്കുട്ടി, ഷറഫുദ്ദീൻ, സി.ആർ. ഉണ്ണികൃഷ്ണൻ, ഉസ്മാൻ അണ്ടത്തോട്, സമദ് കാര്യാടത്ത്, കുഞ്ഞു അബു, സുനിൽകുമാർ എന്നിവർ സംസാരിച്ചു. കമറു തിരുവത്ര സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story