Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ നഗരസഭ യോഗം...

ഗുരുവായൂർ നഗരസഭ യോഗം തെരുവുവിളക്കിൽ കത്തിക്കയറി പ്രതിഷേധം

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭ കൗൺസിൽ യോഗത്തിൽ തെരുവ് വിളക്ക് പ്രശ്നം കത്തി ജ്വലിച്ചു. കൗൺസിൽ തുടങ്ങും മുമ്പ് പ്രതിപക്ഷമാ ണ് വിഷയം ഉന്നയിച്ചത്. മുൻ കൗൺസിലുകളിലെല്ലാം ഉന്നയിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നായിരുന്നു പരാതി. ഇതിനിടെ വിളക്ക് കത്താത്തതിലെ പ്രതിഷേധ സൂചകമായി കോൺഗ്രസിലെ ആേൻറാ തോമസ് കണ്ണ് കെട്ടി അധ്യക്ഷയുടെ വേദിക്ക് മുന്നിൽ കുത്തിയിരുന്നു. ഒരാഴ്ചക്കകം പ്രശ്നം അവസാനിക്കുമെന്ന് ഭരണപക്ഷം വിശദീകരിച്ചിട്ടും പ്രതിപക്ഷം തണുത്തില്ല. ഒടുവിൽ അജണ്ടയിലേക്ക് കടന്നെങ്കിലും മൂന്നാമത്തെ അജണ്ടയെത്തിയതോടെ പ്രതിപക്ഷം വീണ്ടും തെരുവ് വിളക്ക് പ്രശ്നം ഉന്നയിച്ചു. ശരിയാക്കിയ തെരുവ് വിളക്കുകളുടെ വിശദാംശങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി.എസ്. ഷെനിൽ നൽകിയെങ്കിലും സുഷ ബാബു അതിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. അംഗൻവാടികളിലെ നിയമനത്തിനുള്ള കമ്മിറ്റിയിലേക്ക് ആനന്ദവല്ലി മാമ്പുഴ, പി.എസ്. ജയൻ, അഡ്വ. സിജു മുട്ടത്ത്, സിന്ധു ബാബു, പത്മിനി ഗംഗാധരൻ എന്നിവരെ നിയോഗിച്ചു. അമൃത് പദ്ധതിയിൽ നിർമിച്ച നടപ്പാതയുടെ വയറിങ് ജോലികൾക്ക് ഊരാലുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്തി. ചെയർപേഴ്സൻ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. വിനോദ്, ടി.എസ്. ഷെനിൽ, കെ.വി. വിവിധ്, ടി.ടി. ശിവദാസൻ, എ.പി. ബാബു, റഷീദ് കുന്നിക്കൽ, ബഷീർ പൂക്കോട്, ഷൈലജ ദേവൻ, ഹബീബ് നാറാണത്ത്, ടി.കെ. സ്വരാജ്, ആർ.വി. അബ്ദുൽ മജീദ്, പി.എസ്. രാജൻ, ലത പ്രേമൻ എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക്; ഫയലുകൾ കെട്ടിക്കിടക്കുന്നെന്ന് മന്ത്രി ഗുരുവായൂര്‍: ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയം മൂലം സർക്കാർ ഓഫിസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഗുരുവായൂർ സ്മാർട്ട് വില്ലേജ് ഓഫിസ് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെട്ടിക്കിടക്കുന്ന ഫയലുകൾ കുറക്കാൻ അദാലത്തുകൾ സംഘടിപ്പിക്കും. സേവനങ്ങൾ നൽകേണ്ട ഉത്തരവാദിത്തം രാഷ്്ട്രീയക്കാർക്കാണെന്ന് പലർക്കും ധാരണയുള്ളതിനാൽ ഉത്തരവാദിത്തബോധമില്ലാത്ത ഉദ്യോഗസ്ഥർ രക്ഷപ്പെടുകയാണ്. ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ജോലി ചെയ്യേണ്ട ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ വി.എസ്. രേവതി, വൈസ് ചെയർമാൻ കെ.പി. വിനോദ്, ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് , ഗുരുവായൂർ നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ടി.എസ്. ഷെനിൽ, എം.രതി, ഷൈലജ ദേവൻ, കൗൺസിലർമാരായ ആർ.വി. അബ്ദുൽ മജീദ്, സുഷ ബാബു , സി. അനിൽകുമാർ, അഭിലാഷ് വി. ചന്ദ്രൻ, ടി.കെ. സ്വരാജ്, ടി.കെ. വിനോദ് കുമാർ, രാഷ്്ട്രീയ കക്ഷി പ്രതിനിധികളായ എം. കൃഷ്ണദാസ്, പി. മുഹമ്മദ് ബഷീർ, സി.എ. ഗോപപ്രതാപൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story