Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാടാനപ്പള്ളി സ്വദേശി...

വാടാനപ്പള്ളി സ്വദേശി ഷാർജയിൽ വാഹനമിടിച്ച്​ മരിച്ചു

text_fields
bookmark_border
ഷാർജ: മൂന്നുദിവസമായി യു.എ.ഇയിൽ കാണാതായ വാടാനപ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടിൽ പരേതനായ അബ്്ദുൽ ഖാദറിൻെറ മകൻ ഷിറാസിൻെറ (42) മൃതദേഹമാണ് കണ്ടെത്തിയത്. ഷാർജ നാഷനൽ പെയിൻറിന് സമീപം വാഹനമിടിച്ച് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ടെലിഫോണി കമ്പ്യൂട്ടർ നെറ്റ് കമ്പനിയിൽ കേബിൾ ഇൻസ്റ്റാൾ അസിസ്റ്റൻറ് ജോലി ചെയ്തു വരികയായിരുന്നു. ഷിറാസിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം മോർച്ചറിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടം വരുത്തിവെച്ചത് എന്നാണ് വിവരം. മാതാവ്: ലൈല. ഭാര്യ: ഷാദിയ. ആറു വയസ്സുള്ള ഒരു കുഞ്ഞുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story