Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2019 4:59 AM IST Updated On
date_range 26 Sept 2019 4:59 AM ISTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി വേലൂർ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അർബുദ ബോധവത്ക്കരണ ക്ലാസും കുടുംബശ്രീ പ്രവർത്തകർക്ക് നിയമബോധവത്കരണവും സംഘടിപ്പിച്ചു. ജില്ല നിയമ സേവന അതോറിറ്റി അധ്യക്ഷ സോഫി തോമസ് ഉദ്ഘാടനം ചെയ്തു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് നിയമ സേവന അതോറിറ്റി സെക്രട്ടറി കെ.പി. ജോയ്, വടക്കാഞ്ചേരി മുൻസിഫ് എ.ബി. അനൂപ്, വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ.വി. റാഫേൽ, ജില്ല മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളജ് പുനർജനി അംഗങ്ങൾ പങ്കെടുത്തു. 26 വിദ്യാർഥിനികൾ അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story