Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2019 11:31 PM GMT Updated On
date_range 21 Sep 2019 11:31 PM GMTപ്രളയാനന്തര കേരളം സെമിനാറും കവി സമ്മേളനവും നടത്തി
text_fieldsbookmark_border
തൃശൂർ: സഹൃദയവേദി മുണ്ടൂർ മേഖല സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കുറുമാൽകുന്ന ിലെ ആയൂർജാക്ക് ഫാമിൽ പഴുത്ത ചക്കമുറിച്ചായിരുന്നു ഉദ്ഘാടനം. പ്രളയാനന്തര കേരളം സെമിനാർ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡോ. ഷൊർണൂർ കാർത്തിേകയൻ അധ്യക്ഷത വഹിച്ചു. എ.ഡി. ബെന്നി മുഖ്യപ്രഭാഷണം നടത്തി. പാങ്ങിൽ ഭാസ്കരൻ, സലീം ഇന്ത്യ, പ്രഫ. ടി.പി. സുധാകരൻ, ജോൺസൺ ജോർജ്, സി.ജെ. ജെയിംസ്, വർഗീസ് തരകൻ, ബേബി മൂക്കൻ എന്നിവർ സംസാരിച്ചു. സർക്കാറിൻെറ ക്ഷോണിമിത്ര അവാർഡ് ജേതാവ് വർഗീസ് തരകനെയും പുഴക്കൽ ബ്ലോക്ക് പ്രസിഡൻറ് സി.വി. കുര്യാക്കോസിനെയും ആദരിച്ചു. കവി സമ്മേളനത്തിൽ ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. പ്രഫ. വി.എ. വർഗീസ്, പി.എം.എം. ഷെരീഫ്, ഉണ്ണികൃഷ്ണൻ പുലരി, ജ്യോതിരാജ് തെക്കൂട്ട്, ആർ.കെ. തയ്യിൽ, വിൽമ പോൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story