Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:01 AM IST Updated On
date_range 21 Sept 2019 5:01 AM ISTനിക്ഷേപ സൗഹൃദ സംഗമം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ടൗൺ സഹകരണ ബാങ്കിന് എൻ.ആർ.ഇ അക്കൗണ്ടിൻെറ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരായ പൗരന്മാർക്ക് അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനുമാണ് റിസർവ് ബാങ്ക് ലൈസൻസ് അനുവദിച്ചിട്ടുള്ളത്. വിദേശ ഇന്ത്യക്കാർക്ക് ഇടപാട് നടത്തുവാൻ സാധിക്കുന്ന താലൂക്കിലെ ഏക സഹകരണ ബാങ്ക് കൊടുങ്ങല്ലൂർ ടൗൺ ബാങ്കായിരിക്കും. മറ്റു ഇടപാടുകൾക്കൊപ്പം പ്രവാസികളായ സഹകാരികൾക്കും ബാങ്കിൻെറ എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ഐ.എം.പി.എസ്, ഡെബിറ്റ് കാർഡ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉപയോഗിക്കാൻ സാധിക്കും. ബാങ്ക് ഹെഡ് ഒാഫിസ് ഓഡിറ്റോറിയത്തിൽ നടന്ന നിക്ഷേപ സൗഹൃദ സംഗമത്തിൽ എൻ.ആർ.ഇ അക്കൗണ്ടിൻെറ ഉദ്ഘാടനം എച്ച്.എസ്.ബി.സി.യുടെ മുൻ ഡയറക്ടർ കെ.കെ. അഷറഫ് കളപുരയ്ക്കൽ നിർവഹിച്ചു. ബാങ്ക് ചെയർമാൻ കെ.ജി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ സനൽ ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്കിലെ വിവിധ സഹകരണ ബാങ്ക് സാരഥികളായ പി.വി. മോഹനൻ, ഡോ. എൻ.കെ. ഹർഷകുമാർ, കെ.ജി. മുരളീധരൻ, കൊടുങ്ങല്ലൂർ അസി. രജിസ്ട്രാർ ജനറൽ സി.കെ. ഗീത എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് ചെയർമാൻ പി. രാമൻകുട്ടി സ്വാഗതവും ഡയറക്ടർ യു.കെ. ദിനേശൻ നന്ദിയും പറഞ്ഞു. ഡയറക്ടർമാർ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story