Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:01 AM IST Updated On
date_range 21 Sept 2019 5:01 AM ISTആനയെ ഉപയോഗിച്ച് ഉത്സവം നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന്
text_fieldsbookmark_border
കുന്നംകുളം: വനം-വന്യ ജീവി പുതുക്കിയ നിയമമനുസരിച്ച് ആനകളെ പങ്കെടുപ്പിച്ചുള്ള ഉത്സവം നടത്താൻ പറ്റാത്ത അവസ്ഥയാണെന്ന് ഫെസ്റ്റിവൽ കോ ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി. ആനകളെ ജില്ല മാറി ഉപയോഗിക്കണമെങ്കിൽ ഉദ്യോഗസ്ഥരുടെ അനുമതി വേണം. കൂടാതെ ഉത്സവകാര്യങ്ങളിലെ നിബന്ധന തുടർച്ചയായ നിരീക്ഷണം, വിവിധ ഉത്തരവുകൾ എല്ലാം ഉത്സവകമ്മിറ്റി ബുദ്ധിമുട്ടിക്കുന്നതായി സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. എൻ. രാധാകൃഷ്ണൻ പറഞ്ഞു. ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിലുള്ള പ്രതിഷേധം വനംവകുപ്പിനേയും സർക്കാറിനേയും അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സുരേഷ് ആനായ്ക്കൽ, ടി. സോമശേഖരൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story