Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:01 AM IST Updated On
date_range 21 Sept 2019 5:01 AM ISTമദ്യവിൽപന; യുവാവ് അറസ്്റ്റിൽ
text_fieldsbookmark_border
പഴയന്നൂർ: ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി. വെങ്ങാനെല്ലൂർ എല്ലിശ്ശേരിപ്പടി രാജേന്ദ്രനാണ് (42) അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് 21 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു. മദ്യം കടത്തിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. വെങ്ങാനെല്ലൂർ ഭാഗത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാൾ സ്ഥിരമായി മദ്യവിൽപന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇൻസ്പെക്ടർ പി. ശ്രീജേഷ്, പ്രിവൻറീവ് ഓഫിസർ കെ. ഹബീബ്, ജി.പി.ഒ കെ. വിനോദ്, സി.ഇ.ഒമാരായ എം.എസ്. ജിതേഷ്കുമാർ, കെ.എ. അജയ്, ഇ.പി. സനീഷ്, ആർ. രതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story