Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 5:00 AM IST Updated On
date_range 21 Sept 2019 5:00 AM ISTഓണവിൽപനയിൽ നേട്ടം കൊയ്ത് കൺസ്യൂമർഫെഡ്
text_fieldsbookmark_border
തൃശൂർ: ഓണക്കാല വിൽപനയിൽ കൺസ്യൂമർ ഫെഡ് നേടിയത് റെക്കോഡ് വിൽപന. 13.47 കോടി രൂപയുടെ ഉൽപന്നങ്ങളാണ് വിറ്റഴിച്ചത്. സബ്‌സിഡി നിരക്കിൽ 10.37 കോടിയുടെയും സബ്‌സിഡി ഇതര വിഭാഗത്തിൽ 2.24 കോടിയുടെയും ഉൽപന്നങ്ങൾ വിറ്റു. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ സബ്‌സിഡിയിൽ 33.19 ലക്ഷത്തിൻെറയും സബ്‌സിഡി ഇതര നിരക്കിൽ 51.30 ലക്ഷത്തിൻെറയും സാധനങ്ങൾ വിറ്റു. കൺസ്യൂമർ ഫെഡും സഹകരണ വകുപ്പും ചേർന്നാണ് 10 ദിവസം ഓണച്ചന്ത തുറന്നത്. 345 സഹ. സംഘങ്ങളുടെ ഓണച്ചന്തകളും 16 ത്രിവേണി സൂപ്പർ മാർക്കറ്റുകളുമാണ് പ്രവർത്തിച്ചത്. ഓണത്തിൻെറ മദ്യവിൽപനയിലും ജില്ല തന്നെയാണ് മുന്നിൽ. ഉത്രാടദദിനത്തിൽ 83.17 ലക്ഷത്തിൻെറ മദ്യം വിറ്റ കൺസ്യൂമർ ഫെഡിൻെറ കൊടുങ്ങല്ലൂർ വിദേശമദ്യഷോപ്പ് സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനത്താണ്. കുന്നംകുളം ഷോപ്പിൽ 74.62 ലക്ഷവും (അഞ്ച്) വടക്കാഞ്ചേരി ഷോപ്പിൽ 57.01 ലക്ഷവും (എട്ട്) തൃശൂരിൽ 49.02 ലക്ഷവും (12) കച്ചവടമുണ്ടായി. കഴിഞ്ഞവർഷം ഉത്രാടദിനത്തിലെ കച്ചവടത്തേക്കാൾ 71.02 ലക്ഷത്തിൻെറ കൂടുതൽ കച്ചവടം നടന്നു. ഉത്രാടനാളിൽ നാല് വിദേശമദ്യഷോപ്പുകളിലുമായി 2.63 കോടിയുടേതാണ് വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story