Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 4:59 AM IST Updated On
date_range 11 Sept 2019 4:59 AM ISTകടകളിൽ പരിശോധന; നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു; മൂന്ന് പേർ അറസ്്റ്റിൽ
text_fieldsbookmark_border
കുന്നംകുളം: കടകളിലും മറ്റുമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇതര സംസ് ഥാനക്കാർ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പോർക്കുളം കരുവാൻപടി കണ്ടംപുള്ളി ധനീഷ് (36), ഉത്തർപ്രദേശ് സ്വദേശികളായ പ്രതാപ് (27), വിജയ്കുമാർ മൗര്യ (21) എന്നിവരെയാണ് അറസ്്റ്റ് ചെയ്്തത്. 500ഓളം പാക്കറ്റ് ഹാൻസാണ് പിടിച്ചെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഹാൻസ് വിതരണം ചെയ്തതിന് ഇതര സംസ്ഥാനക്കാർക്കെതിരെ ജുവനൈൽ ജസ്്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഇവർ കുട്ടികൾക്ക് ലഹരി വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബൈജു റോഡിലെ മംഗളം ഹോട്ടലിൽനിന്ന് ഹാൻസ് പിടിച്ചെടുത്തു. സി.ഐ കെ.ജി. സുരേഷ്, എസ്.ഐ യു.കെ. ഷാജഹാൻ, എസ്.ഐ രാജീവ്, പൊലീസുകാരായ ഗോകുലൻ, സന്ദീപ്, മെൽവിൻ, വൈശാഖ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story