Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 4:59 AM IST Updated On
date_range 11 Sept 2019 4:59 AM IST'മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചവർക്കെതിരെ നടപടിവേണം'
text_fieldsbookmark_border
കുന്നംകുളം: പ്രാദേശിക ചാനൽ ലേഖകന്‍ ഹരിയെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടിയെടുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം എക്‌സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. പാറേമ്പാടത്ത് വാഹനാപകടത്തിൻെറ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഹരിക്കുനേരെ ആക്രമണം ഉണ്ടായത്. മണ്ഡലം പ്രസിഡൻറ് പി.എ. ബദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.എം. ശരീഫ്, ടി.ഒ. പോള്‍, ഷമീറ നാസര്‍, എം.എ. കമറുദ്ദീന്‍, കെ.ബി. സുരേഷ്, എന്‍.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപക കലോത്സവത്തിൽ അൻസാറിന് നേട്ടം പെരുമ്പിലാവ്: സഹോദയ സ്കൂൾ കോപ്ലക്സ് തൃശൂർ ഇദംപ്രഥമമായി സംഘടിപ്പിച്ച അധ്യാപക കലോത്സവത്തിൽ അൻസാർ ടീം മികച്ച വിജയം നേടി. കഥാരചനയിൽ കൃഷ്ണവേണിയും കവിതാരചനയിൽ ഷബീന ഹൈദറും ഒന്നാം സ്ഥാനവും പെയിൻറിങ്ങിൽ സലിൻ സൈമണും ലളിതഗാനത്തിൽ നിസ രണ്ടാം സ്ഥാനവും നേടി. പങ്കെടുത്ത മുഴുവൻ പേർക്കും ഉയർന്ന ഗ്രേഡുകളും ലഭിച്ചു. 110 ഓളം സ്കൂളുകളാണ് തൃശൂർ സഹോദയയിൽ അംഗങ്ങളായുള്ളത്. അൻസാർ ടീമിന് എട്ടാം സ്ഥാനം ലഭിച്ചു. ജേതാക്കളെ പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ, വൈസ് പ്രിൻസിപ്പൽ സാഹിറ അഹ്മദ്, ഒ.എ. ചന്ദ്രൻ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story