കെയർഹോം: നാല് വീടുകളുടെ താക്കോൽ കൈമാറി

04:59 AM
11/09/2019
വെങ്കിടങ്ങ്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വെങ്കിടങ്ങ് ഫാർമേഴ്സ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച നാല് വീടുകളുടെ താക്കോൽ കൈമാറി. മുരളി പെരുനെല്ലി എം.എൽ.എ കൊച്ചത്ത് പ്രമോദിൻെറ ഭാര്യ അനിതക്ക് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് വി.കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ലതി വേണുഗോപാൽ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ്, വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, അസി. രജിസ്ട്രാർ കെ.കെ. സത്യഭാമ, ബാങ്ക് വൈസ് പ്രസിഡൻറ് ബെന്നി ആൻറണി, മാനേജിങ് ഡയറക്ടർ ഇൻ ചാർജ് യു. ഗോപി മനോഹരൻ എന്നിവർ സംസാരിച്ചു. എട്ടാം വാർഡിൽ അപ്പനാത്ത് ലീല, തൊയക്കാവ് തെക്കേപുരയ്ക്കൽ ബാലകൃഷ്ണൻെറ ഭാര്യ ശാന്ത, തൊയക്കാവ് കോടോക്കി ശങ്കുരുവിൻെറ മകൻ സുരേഷ് എന്നിവർക്ക് മറ്റ് മൂന്ന് വീടുകളുടെ താക്കോൽ എം.എൽ.എ കൈമാറി. ഒന്നാം ഘട്ടത്തിൽ മൂന്ന് വീടുകൾ നിർമിച്ച് നൽകിയിരുന്നു. മൂന്ന് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
Loading...