'ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം'

04:59 AM
11/09/2019
ചാവക്കാട്: ചേറ്റുവ മുതൽ പൊന്നാനി വരെ തകർന്ന് കിടക്കുന്ന ദേശീയപാത അറ്റകുറ്റപ്പണി നടത്തണമെന്ന് ഐ.എൻ.എൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ നികുതിയിനത്തിൽ കോടികൾ പിരിച്ചെടുത്തിട്ടും കാലങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതും നിർമാണത്തിലെ അശാസ്ത്രീയതയുമാണ് റോഡ് തകരാൻ കാരണം. ദേശീയപാത അതോറിറ്റിയെക്കൊണ്ട് റോഡിൻെറ അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സി.കെ. ഖാദർ അധ്യക്ഷത വഹിച്ചു. പി.എം. നൗഷാദ്, സൈഫുദ്ദീൻ, സി. ഷറഫുദ്ദീൻ, നിഷാദ്, സലാഹുദീൻ, റാഫി എന്നിവർ സംസാരിച്ചു.
Loading...