ജമാഅത്തെ ഇസ്​ലാമി ഭാരവാഹികൾ

04:59 AM
11/09/2019
ചാവക്കാട്: ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ ഭാരവാഹികളായി കെ. കുഞ്ഞിമുഹമ്മദ് തിരുവത്ര (പ്രസി.), ഐ. മുഹമ്മദലി (സെക്ര.), അബ്ദുസ്സമദ് അണ്ടത്തോട് (വൈസ് പ്രസി.), കെ.എം. അബ്ദു (ജോ. സെക്ര.) എന്നിവരെ െതരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ കൺവീനർമാരായി ഡോ. ടി.വി. മുഹമ്മദലി, എ.വി. അബ്ദുൽ റസാഖ്, അബൂബക്കർ കാരയിൽ, പി.കെ. സൈനുദ്ദീൻ ഫലാഹി, പി.വി. അബ്ദുൽ അസീസ്, കെ.എം. അലി എന്നിവരെയും െതരഞ്ഞെടുത്തു. ജില്ല പ്രതിനിധി കെ. അബ്ദുസ്സലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഓണക്കിറ്റ് വിതരണം ചാവക്കാട്: പാലയൂര്‍ തീര്‍ഥകേന്ദ്രം സൻെറ് പയസ് ടെന്‍ത് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറ് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. വര്‍ഗീസ് കരിപ്പേരി നിര്‍വഹിച്ചു. കുടുംബ കൂട്ടായ്മ പ്രസിഡൻറ് സണ്ണി ടി. ആേൻറാ അധ്യക്ഷത വഹിച്ചു. പാലയൂര്‍ ആരാധനാമഠം മദര്‍ സിസ്റ്റര്‍ സീനറോസ്, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ജോയ്‌സി ആൻറണി, കുടുംബ കൂട്ടായ്മ ഇടവക കേന്ദ്രസമിതി കണ്‍വീനര്‍ ഇ.എം. ബാബു, സി.കെ. ബാബു എന്നിവര്‍ സംസാരിച്ചു.
Loading...