Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2019 4:59 AM IST Updated On
date_range 11 Sept 2019 4:59 AM ISTനടുവിൽക്കര ജലോത്സവം: പമ്പാവാസൻ ജേതാവായി
text_fieldsbookmark_border
വാടാനപ്പള്ളി: കനോലി പുഴയിൽ നടന്ന നാലാമത് നടുവിൽക്കര ജലോത്സവത്തിൽ സി ഗ്രേഡ് വള്ളങ്ങളുടെ വിഭാഗത്തിൽ ഇല്ലിക്കൽ ബി.ബി.സി തുഴഞ്ഞ പമ്പാവാസൻ വള്ളം ജേതാക്കളായി. വാശിയേറിയ മത്സരത്തിൽ പാടൂർ യുവജന കലാസമിതിയുടെ പൊഞ്ഞനത്തമ്മ നമ്പർ 3 വള്ളത്തെ ഒരു വള്ളപ്പാട് വ്യത്യാസത്തിൽ പിന്തള്ളിയാണ് പമ്പാവാസൻ ട്രോഫി നേടിയത്. കരാഞ്ചിറ പി.ബി.സിയുടെ പൊഞ്ഞനത്തമ്മ നമ്പർ 2 വള്ളം മൂന്നാം സ്ഥാനം നേടി. നാടൻ വള്ളങ്ങളുടെ മത്സരത്തിൽ നടുവിൽക്കര പൗർണമി ടീം ഒന്നാം സ്ഥാനം നേടി. ന്യൂ ബ്രദേഴ്സ് മുപ്പട്ടിത്തറ രണ്ടാം സ്ഥാനവും തൊയക്കാവ് സ്വാമി വിവേകാനന്ദ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നടുവിൽക്കര ബി.സി.എൻ ക്ലബ് സംഘടിപ്പിച്ച ജലോത്സവം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ജലഘോഷയാത്ര വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുഞ്ചേരി ഫ്ലാഗ് ഓഫ് ചെയ്തു. വിജയികൾക്ക് വാടാനപ്പളളി സി.ഐ സി.ആർ.ബിജു ട്രോഫി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story